LATEST

6/recent/ticker-posts

പ്രചരണം കഴിഞ്ഞു വീട്ടിലെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് മുസ്‍ലിം ലീഗ് സ്ഥാനാർഥികുഴഞ്ഞു വീണ് മരിച്ചു.പായിമ്പാടം അങ്കണവാടി അധ്യാപികയായ"
 വട്ടത്ത് ഹസീന (52) ആണ് മരിച്ചത്.കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിൽ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല."