കണ്ണൂർ: മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂരെന്നും അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നതെന്നും എം.പി അബ്ദുള്ളക്കുട്ടി.നരേന്ദ്രമോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിപറഞ്ഞു. തയ്യിൽ എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."മോദി ഉയർത്തിയ വികസനരാഷ്ട്രീയം കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തിൽ വീശുകയാണ്. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടും. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി വരും -അബ്ദുള്ളക്കുട്ടി പറഞ്ഞു