Sunday, December 14, 2025

എൽഡിഎഫിനെതിരെ കാന്തപുരം വിഭാ​ഗം ;വെള്ളാപ്പള്ളിയെ തള്ളിപ്പറയാതെ ഓമനിച്ച് കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനം കരുതി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടി എൽഡിഎഫിനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം എസ്‌വൈഎസ്‌ ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. കണ്ണ് തുറപ്പിക്കുന്ന ഫലമാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഉണ്ടായതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജെങ്കിലും നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ച് കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത്പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ പരസ്യമായ കൂട്ടുകെട്ട് എൻഡിഎക്ക് നേട്ടമായെന്നും റഹ്മത്തുല്ലാ സഖാഫി അവകാശപ്പെട്ടു. നേരത്തെ എൽഡിഎഫും ഇവരുമായി രഹസ്യബന്ധം ഉണ്ടാക്കിയിരുന്നു എന്ന വാർത്തകൾ കൂടി ചേർത്തുവച്ച് അവർ നടത്തിയ പ്രചാരണം ഫലം കണ്ടു. എല്ലാ മുന്നണികളും ആത്മപരിശോധന നടത്തുന്നത് നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണ് തുറപ്പിക്കുന്ന റിസൽട്ടാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളിൽ. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജ്. നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ചു കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണ് തുറപ്പിക്കുന്ന റിസൽട്ടാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളിൽ. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജ്. നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ചു കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ പരസ്യമായ കൂട്ടുകെട്ട് എൻഡിഎ മുന്നണിക്കാണ് നേട്ടമായത്. നേരത്തെ എൽഡിഎഫും ഇവരുമായി രഹസ്യബന്ധം ഉണ്ടാക്കിയിരുന്നു എന്ന വാർത്തകൾ കൂടി ചേർത്തുവച്ച് അവർ നടത്തിയ പ്രചാരണം ഫലം കണ്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ അവർ പിടിച്ചു. കോഴിക്കോട് കോർപറേഷനിൽ ഏഴു സ്വീറ്റുള്ളത് ഇരട്ടിയാക്കി.

മറ്റു പല സ്ഥലത്തും മുന്നേറ്റമുണ്ടാക്കി. ഇതൊക്കെ ഇനിയും കൂടുതൽ ചർച്ചയാവും. എല്ലാ മുന്നണികളും ആത്മ പരിശോധന നടത്തുന്നത് നന്നാവും. വിജയികളെ അഭിനന്ദിക്കുന്നു. ജനക്ഷേമ ഭരണം നടത്താനും കേരളീയരെ ഐക്യത്തോടെ നയിക്കാനും എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...