LATEST

6/recent/ticker-posts

മരം മുറി,ചുരത്തിൽ ക്രയിൻ മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിൽ മുറിച്ചിട്ട മരം നീക്കം ചെയ്യുന്ന പ്രവൃത്തിയിൽ ഏർപ്പെട്ട ക്രയിൻ റോഡിൽ മറിഞ്ഞു. ഓപ്പറേറ്റർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.റോഡിൽ ഓയിൽ ഒഴുകിയതിനാൽ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.ചുരത്തിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ചുരത്തിൽ ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.ലക്കിടിയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.ലക്കിടിയിൽ വാഹനങ്ങളുടെ വലിയ നീണ്ട നിരയാണ്.