LATEST

6/recent/ticker-posts

മലപ്പുറത്ത്‌ കാർ ബോഡി പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ ചെന്നത്ത് റോഡിൽ പ്രവർത്തിക്കുന്ന കാർ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്.കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിന്റെ ഉടമസ്ഥതയിലുള്ള ബഡ്ജറ്റ് ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ ആണ് തീപ്പിടുത്തം. ഗോഡൗണിലെ തൊഴിലാളികൾ സമീപത്തു വാഹന പൊളിച്ചു കൊണ്ടിരിക്കെയാണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്.

ഉടനെ  സ്ഥലത്തു എത്തിയ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർ കാറുകളുടെ പ്ലാസ്റ്റിക്, ടയർ,ആപ്പോളിസ്റ്ററി ഭാഗങ്ങൾ കത്തിയത് കാരണമുള്ള കറുത്ത പുകക്ക് ഇടയിൽ നാലു മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെയാണ് തീ അണച്ചത്.ഗോഡൗൺ ഏകദേശം പൂർണമായും കത്തി നശിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല.മലപ്പുറം ജില്ലാ ഫയർ ഓഫീസർ ടി അനൂപിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീം, ബാബുരാജൻ എന്നിവരും മറ്റു സേന അംഗങ്ങളും ചേർന്നാണ് തീ അണച്ചത്.