താമരശേരി :മാവോയിസ്‌റ്റ് ഭീഷണിയുളള ബൂത്തുകളിൽ പ്രത്യേക സുരക്ഷയോടെ വോട്ടെടുപ്പ് സമാധാന പരമായി നടന്നു.ചുരത്തോടു ചേർ ന്ന് കിടക്കുന്ന മലയോര മേഖല യിൽ താമരശേരി ഡി.വൈ.എസ്.പി ഓഫിസ് പരിധിയിൽ പെട്ട 31 പോളിങ് ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പൊലിസ്
രഹസ്യാന്വേഷണവിഭാഗംറിപ്പോർട്ടിനെത്തുടർന്ന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർ പ്പെടുത്തി യത്. കേന്ദ്ര സേന ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ വി ഭാഗത്തെ ഈ ബുത്തുകളിൽ വി ശ്രമിച്ചിരുന്നു.
പുതുപ്പാടി പഞ്ചായത്തിൽ 14 ബൂത്തിലും കോടഞ്ചേരി പഞ്ചായ
ത്തിൽ12ബൂത്തിലും,തിരുവമ്പാടിയിൽ 5 ബൂത്തിലുമാണ് മാവോ യിസ്റ്റ് ഭീഷണിസാധ്യത കണക്കിലെടുത്ത് അർധ സൈനിക രെ വ്യന്യസിച്ചത് ഇവർക്ക് പുറമെ ലോക്കൽ പൊലീസും രംഗത്ത് ഉണ്ടായിരുന്നു. പുതുപ്പാടി പഞ്ചായ ത്തിലെ കണ്ണപ്പൻകുണ്ട് വാർ ഡിൽ മൈലുള്ളാംപാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂൾ (2 ബു ത്ത്), മട്ടിക്കുന്ന് വാർഡിൽ കണ്ണ പ്പൻകുണ്ട് ഹിദായത്തുൽ ഇസ് ലാം മദ്രസ (2), വള്ളിയാട് വാർ ഡിൽ -വള്ളിയാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ (2), മുപ്പതേക് വാർഡിൽ അടിവാരം എ.എൽ.പിസ്‌കൂൾ (2), കണലാട് വാർഡിൽ അടിവാരം നൂറുൽ ഹുദ മദ്രസ (2), അടിവാരം വാർഡിൽ അടിവാരം എൽ.പി സ്‌കൂൾ (2), മണൽവയൽവാർഡിൽമണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂൾ (2) എന്നീ 14 ബൂത്തുകളിലാണ് മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്നു എന്ന രഹസ്യാന്വേഷണവിഭാഗംറിപ്പോർട്ടിനെത്തുടർന്ന് അതി സുരക്ഷ ഒരുക്കിയത്.ഇതിന് പുറമെ പ്രശ്ന സാധ്യത പട്ടികയിൽ ഉള്ള പുതുപ്പാടി പഞ്ചായത്ത് കൈത പ്പൊയിൽ വാർഡിലെ ജി.എം.യു.പി സ്‌കൂൾ ബൂത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി യിരുന്നു.എന്നാൽ എവിടെയും യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
No comments:
Post a Comment