താമരശേരി: കൗമാരക്കാരിയായ പെൺകുട്ടി യെ ബന്ധുവായ യുവാവ് ലൈംഗികാതിക്രമങ്ങൾ നടത്തി എന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കോടതി.സംഭവസമയം പ്രതി വിദേശത്താണെന്ന് പാസ് പോർട്ട് രേഖകൾ സഹിതം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച തെളിവുകളാണ് പോക്സോ കേസിൽ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്.
പുതുപ്പാടി ഈങ്ങാപ്പുഴ മലപുറം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവായ യുവാവ് വീടിൻ്റെ മുകൾ നിലയിൽ സിറ്റൗട്ടിൽ നിന്നും 2022 ജനുവരിയിൽ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നായിരുന്നു താമരശേരി പൊലീസ് എടുത്ത കേസ് .ബെംഗളൂരു വിമാനത്താവളത്തിൽ 2025 നവംബർ 13-ന് പ്രതിയെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ (14/11/2025) പ്രതിയെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കി. അന്വേഷണം പൂർത്തിയായതും ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു.താമരശേരി ബാറിലെ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ടി.എം ഷമീം അബ്ദുറഹിമാൻ
പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
No comments:
Post a Comment