Friday, November 14, 2025

നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികള്‍ കൊന്നതാണെന്നേ നാട്ടുകാര്‍ പറയൂ...ജിജി മാരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികള്‍ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്ബതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാരിയോ ജോസഫ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഭാര്യ ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫ്.

ജിജി നന്നായി മദ്യപിക്കുന്ന ആളാണ്. ഈസ്റ്റർ ദിനത്തില്‍ രാത്രി കത്തിയുമായി തന്നെ കുത്താൻ ഓടി വന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ കൈക്ക് കുത്തേറ്റു. പൊലീസില്‍ പരാതി നല്‍കാൻ പോയപ്പോള്‍ നിങ്ങളുടെ പ്രസ്ഥാനം ഇപ്പോള്‍ വളർന്നുവരുന്ന ഒന്നാണെന്നും കേസ് ആയാല്‍ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞതിനാല്‍ പരാതി നല്‍കിയില്ല.

അതിന് ശേഷം വീട്ടില്‍ കിടന്നുറങ്ങാൻ തനിക്ക് ഭയമായിരുന്നു. 

കുടുംബജീവിതം പ്രമേയമാക്കി നിരവധി മോട്ടിവേഷണല്‍ സ്പീച്ച്‌ നടത്തുന്നവരാണ് മാരിയോയും ജിജിയും. മരിയോ തന്നെ മർദിച്ചെന്ന് ആരോപിച്ച്‌ ജിജി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മർദിക്കുകയും വിലപിടിപ്പുള്ള ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ച്‌ തലക്കടിച്ചു, 70,000 രൂപയുടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.

ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരാതിക്ക് കാരണമെന്നാണ് മരിയോ ജോസഫ് വീഡിയോയില്‍ പറയുന്നത്. നേരത്തെയും ജിജിയുമായി തർക്കമുണ്ടായിട്ടുണ്ട്. ജിജിയും ബന്ധുക്കളും ചേർന്ന് നേരത്തെ തന്നെ മർദിച്ചിരുന്നു. ജിജി എല്ലാ ദിവസവും മദ്യപിക്കും. വൈകുന്നേരങ്ങളില്‍ അവരോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ജിജി മർദിച്ചിട്ടുണ്ടെന്നും മരിയോ ജോസഫ് പറഞ്ഞു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...