കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ,എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മത്സരിക്കുന്ന 11 സീറ്റിൽ പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
മൊകേരി ഡിവിഷനിലെ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ മിസ്ഹബ് കീഴരിയൂർ കാരശ്ശേരി ഡിവിഷനിൽ മത്സരിക്കും."
നാദാപുരം ഡിവിഷനിൽ കെ.കെ നവാസ് മത്സരിക്കും. ഉള്ളേരിറീമ മറിയം കുന്നുമ്മൽ, പനങ്ങാട് നസീറ ഹബീബ്, താമരശ്ശേരിയിൽ പി.ജി മുഹമ്മദ്, കാരശ്ശേരിയിൽ മിസ്‌ഹബ് കീഴരിയൂർ, ഓമശ്ശേരിയിൽ ബൽക്കീസ് ടീച്ചർ, കടലുണ്ടിയിൽ അഡ്വ. അഫീഫ നഫീസ, ചേളന്നൂരിൽ കെ.പി മുഹമ്മദൻസ്, അത്തോളിയിൽ സാജിദ് കോറോത്ത്, മണിയൂരിൽ സാജിദ് നടുവണ്ണൂർ എന്നിവർ മത്സരിക്കും."
എൽഡിഎഫ് സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും എൻസിപി, കേരള കോൺഗ്രസ്, ജനതാദൾ, ഐൻഎൽ തുടങ്ങിയവർ ഓരോ സീറ്റിലും മത്സരിക്കും ."
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി പന്തീരാങ്കാവിൽ മത്സരിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദീൻ നാദാപുരം ഡിവിഷനിൽ മത്സരിക്കും. എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സയിദ് മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനിൽ നിന്നും ജനവിധി തേടും. എടച്ചേരി ഡിവിഷനിൽ കെ. സുബിന, പേരാമ്പ്ര ഡിവിഷനിൽ ഡോ. കെ.കെ ഹനീഫ, താമരശ്ശേരിയിൽ ഡിവിഷനിൽ സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങൾ, കാരശ്ശേരിയിൽ നാസർ കൊളായി തുടങ്ങിയവർ മത്സരിക്കും. സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ മേപ്പയൂരിൽ മത്സരിക്കും. 28 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപറേഷനിലേക്കുള്ള സ്ഥാനാർഥികളെ മറ്റന്നാൾ പ്രഖ്യാപിക്കും"
No comments:
Post a Comment