താമരശേരി:സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെക്കൊണ്ട് പൊറുതി മുട്ടി പാർട്ടികളും മുന്നണികളും. പാർട്ടി അംഗീകരിച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്ന് ഉറപ്പിച്ച് ചിലർ സ്ഥാനാർഥി പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ പ്രചാരണം തന്നെ തുടങ്ങിയിട്ടുണ്ട്. വിമതശല്യംകൊണ്ട് മുന്നണി സമവാക്യങ്ങൾ തന്നെ തകിടംമറിയുന്ന അവസ്ഥയിലാണ് പല പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും.
വിമതർ നിസാരക്കാരല്ല പാർട്ടിയിൽ നല്ല പിടിപാടുള്ളവരും മത്സര ഫലം സ്വാധീനിക്കാൻപോലും കഴിയുന്നവരുമാണ് എന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും പലയിടത്തും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല."
ഗ്രാമപ്പഞ്ചായത്തുകളിലേക്കാണ് വിമതൻമാർ കൂടുതലും രംഗത്തു വന്നത്. സ്ഥാനാർഥി നിർണയത്തെക്കാൾ വിമതൻമാരെ പിന്തിരിപ്പിക്കുക എന്നതാണ് നേതൃത്വം നേരിടുന്ന വലിയ പ്രശ്നം."
അനോരജ്ഞനവും, ഭീഷണി യും പലരുടെയും മുന്നിൽ വിലപ്പോവീന്നില്ല.ചിലർ രംഗത്ത് വന്നത് തന്നെ എക്കാലവും ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്ന നിലപാടിൽ പ്രതിഷേധിച്ചാണ്.സ്വന്തം ഭാര്യ യെ സ്ഥാനാർഥി യാക്കാനുളള ശ്രമം പുറത്തായതോടെ മലയോരമേഖലയിലെ ഏറെ പ്രതീക്ഷയുളള ഒരു വാർഡ് നഷ്ടപ്പെട്ട അവസ്ഥയിലാണ് നിലവിലുള്ള ഭരണമുന്നണിക്ക്.പ്രതീക്ഷിച്ച വാർഡുകളിൽ മുന്നണി ധാരണപ്രകാരം മാറ്റങ്ങൾ വന്നതോടെയാണ് പലരും സ്വയം സ്ഥാനാർഥികളായി രംഗത്തു വന്നത്. വിമതർക്ക് പ്രാദേശിക നേതൃത്വത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്ന അവകാശവാദവുമുണ്ട്.
എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് , എൽഡിഎഫ് മുന്നണികളിൽ വിമതശല്യമുണ്ട്. വാർഡുകളിൽ സ്വാധീനമുള്ളവരെ പിന്തുണ നൽകി കൂടെ കൂട്ടാനുള്ള ശ്രമവും മറ്റു മുന്നണികളുടെ ശ്രമവുമുണ്ട്."തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ താമരശേരി പഞ്ചായത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച യു.ഡി.എഫ് പ്രവർത്തകനെ എൽ.ഡി.എഫ് ഏറ്റെടുത്തു കഴിഞ്ഞു.ഇനിയും മുന്നണികൾക്ക് ആശ്വസിക്കാനുളള അവസരമായിട്ടില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.ചില പഞ്ചായത്തുകളിൽ ചെറിയ ഘടകകക്ഷികളെ തഴഞ്ഞു എന്ന ആരോപണവും ശക്തമാണ്.ഇവരിൽ നിന്നുള്ള ഭീഷണി ഒതുക്കി തീർക്കാൻ വേണ്ടി യുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നു വരുന്നുണ്ട്.
No comments:
Post a Comment