കുഞ്ഞുങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്ന് പറയുന്ന വീഡിയോ ചർച്ച കാവുമ്പോൾ മറുപടി യുമായി വിദഗ്ധർ
ഒരു കുഞ്ഞു ജനിച്ചു മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകള്‍ കുഞ്ഞുങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്ന് പറയുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത് മാതാപിതാക്കളില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.
എന്നാല്‍ ആരും പേടിക്കേണ്ട കാര്യമില്ലെന്നാണ് ലക്‌നൗ കിങ് ജോർജ് മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഡോ ഷെല്ലി അവസ്തി പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരില്ലെന്ന് ഡോക്ടർ തീർത്ത് പറയുന്നു. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഇതിന്റെ ജോലിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക. ഡയപ്പറുകള്‍ ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന യൂറിൻ പിടിച്ചുവയ്ക്കുന്ന വസ്തുവാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുക കൃത്യമായി ഡയപ്പറുകള്‍ മാറ്റാതിരിക്കുമ്ബോള്‍ മാത്രമാണെന്നും അവസ്ഥി ചൂണ്ടിക്കാട്ടുന്നു. ഓരോ മൂന്ന് - നാലു മണിക്കൂർ കൂടുമ്ബോള്‍ ഡയപ്പറുകള്‍ മാറ്റണമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
വൃത്തിയില്ലായ്മ യൂറിനറി അല്ലെങ്കില്‍ ചർമത്തിലെ അണുബാധയ്ക്ക് കാരണമാകും. കൂടാതെ ചർമത്തില്‍ പാടുകള്‍ ഉണ്ടാകാനും ഇടയുണ്ട്. യൂറിനറി ട്രാക്‌ട് ഇൻഫെക്ഷൻ സ്ഥിരമായി വന്നാല്‍ അത് നേരിട്ട് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. പക്ഷേ അതിന് ഡയപ്പറിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്താനും സാധിക്കില്ലെന്ന് ഡോക്ടർ പറയുന്നു.
മുതിർന്നവരിലും വലിയ കുട്ടികളിലും കാണുന്നതിനെക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് കുട്ടികളില്‍ യൂറിനറി ട്രാക്‌ട് ഇൻഫെക്ഷൻ കാണപ്പെടുന്നത്. പനി, അസ്വസ്ഥത, ഭക്ഷണം കഴിക്കാതിരിക്കുക, മൂത്രത്തിന് ദുർഗന്ധം കൂടുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങള്‍. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ ഈ അവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. യൂറിനറി ട്രാക്ടില്‍ ബാക്ടീരിയകള്‍ പ്രവേശിക്കുന്നതാണ് അണുബാധയ്ക്ക് ഇടയാക്കുന്നത്. അത് ഡയപ്പർ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഉണ്ടാകില്ല.
ഡയപ്പർ മാറ്റിയതിന് ശേഷം കുഞ്ഞിനെ വൃത്തിയാക്കുക, നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലക്ഷണങ്ങള്‍ തുടങ്ങുമ്ബോള്‍ തന്നെ ഡോക്ടറുടെ സഹായം തേടുക എന്നിവയെല്ലാം പ്രധാനമാണ്. അനാട്ടമിക്കല്‍ വ്യത്യാസങ്ങള്‍ മൂലം ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍ കുഞ്ഞുങ്ങള്‍ക്കാണ് ഈ അണുബാധ ഉണ്ടാവാൻ സാധ്യത കൂടുതല്‍.
മാതാപിതാക്കള്‍ക്കായി ഡോക്ടർ നിർദേശിക്കുന്ന ടിപ്പ്‌സ്
ഡയപ്പർ മാറ്റി അടുത്തത് ധരിപ്പിക്കുന്നതിന് മുമ്ബ് വെള്ളമോ വൈപ്പുകളോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ചർമം വൃത്തിയാക്കുക
ആവശ്യമെങ്കില്‍ ബേബി റാഷ് ക്രീം അല്ലെങ്കില്‍ വെളിച്ചെണ്ണ കുഞ്ഞുങ്ങളുടെ ചർമത്തില്‍ തേയ്ക്കാം
സോഫ്റ്റും വായുകടക്കുന്നതും ഹൈപ്പോഅലർജനിക്ക് ഡയപ്പറുകള്‍ തിരഞ്ഞെടുക്കാൻ ശ്രമിക്കുക
ഡയപ്പർ ഉപയോഗിക്കാൻ താത്പര്യമില്ലാത്തവർക്കും വൃത്തിയുള്ളതും ഉണങ്ങിയതുമായ നാപ്പീസ് പകരമായി ഉപയോഗിക്കാം
No comments:
Post a Comment