ദുബായ് ∙ ഒരു രാജ്യം സ്നേഹത്തോടെ ആദരിക്കുന്ന നേതാവിന്റെ വിനയം ഒരു നിമിഷംകൊണ്ട് ലോകം കണ്ടറിഞ്ഞ കാഴ്ച! യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാളിലൂടെ നടന്നുപോകുമ്പോൾ ഒരു സ്ത്രീക്ക് വഴിയൊരുക്കാൻ വേണ്ടി സ്വയം നിന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്"
അപ്പോഴായിരുന്നു ആ ഹൃദയസ്പർശിയായ നിമിഷങ്ങൾ സംഭവിച്ചത്. ഷെയ്ഖ് മുഹമ്മദ് മുന്നോട്ടുവെച്ച പാദം പിൻവലിച്ചു, തന്റെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് തന്നെയും ഒപ്പമുള്ളവരെയും പിന്നോട്ട് നിർത്തി ഷെയ്ഖ് മുഹമ്മദ് ആ സ്ത്രീക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു. ആ സ്ത്രീ നടന്നുപോയശേഷം മാത്രമാണ് അദ്ദേഹം മുന്നോട്ടുള്ള നടത്തം പുനരാരംഭിച്ചത്. ഒരു നിമിഷം മാത്രം നീണ്ട ഈ ലളിതമായ പ്രവൃത്തി ദുബായ് ഭരണാധികാരി ജനങ്ങളോട് കാണിക്കുന്ന ഊഷ്മളത എത്രത്തോളമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു."
ഇതാണ് യഥാർഥ നേതാവ്’
സമൂഹമാധ്യമത്തിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വദേശികളും പ്രവാസികളും ഷെയ്ഖ് മുഹമ്മദിന് ഹൃദയം നിറഞ്ഞ പ്രശംസ ചൊരിയുകയാണ്. ഇത്രയും വിനയവും ബഹുമാനവുമുള്ള നേതാക്കളുള്ള രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്. ഈ വിഡിയോ ചരിത്രത്തിൽ മായാതെ നിൽക്കും എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ നേതാവ് അസാധാരണമായ മര്യാദ കാണിക്കുന്നു. അങ്ങയെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു സർ എന്നാണ് വേറൊരാളുടെ കമന്റ്."
No comments:
Post a Comment