Monday, November 3, 2025

ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട്‌ തുറക്കാമെന്ന് കരുതേണ്ടെന്ന്പി.കെ കുഞ്ഞാലിക്കുട്ടി

താമരശ്ശേരി:ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട്‌ തുറക്കാമെന്ന്  കരുതേണ്ടെന്ന്പി.കെ കുഞ്ഞാലിക്കുട്ടി 

താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ ലീഗ് പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശുദ്ധവായു നശിപ്പിക്കുന്നതിലും വലുതല്ല ഒരു ബിസിനസ് എന്നും ബലം പ്രയോഗിച്ച് ഒന്നും നടത്താൻ ആകില്ലെന്നും ജനങ്ങളെ ദുരിതത്തില്‍ ആക്കിയിട്ടല്ല മാലിന്യ സംസ്കരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്.കോഴിക്കോട് ജില്ലയില്‍ ഉള്ള പ്രശ്നങ്ങള്‍ മറ്റു ജില്ലയില്‍ ഇല്ല.കോഴിക്കോട് മാലിന്യ സംസ്കരണം കുത്തക ആക്കിയതാണ് പ്രശ്നം.കൂടുതല്‍ മാലിന്യ സംസ്കരണ കേന്ദ്രം തുറക്കണമെന്നും ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട്‌ തുറക്കാം എന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഫാക്ടറി തുറന്നാല്‍ വീണ്ടും സമരം ഉണ്ടാകും.ക്ഷമയോടെ 5 വർഷം സമരം ചെയ്തിട്ട് പരിഹാരം കണ്ടില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണം.പൊലീസ് അനാവശ്യ നടപടികള്‍ അവസാനിപ്പിക്കണം.താമരശ്ശേരി വെള്ളരിക്ക പട്ടണം അല്ലെന്ന് പൊലീസ് ഓർക്കണം.ദാരിദ്ര്യം ഇല്ല എന്ന് പറയുന്ന സ്ഥലത്ത് ശുദ്ധ വായുവിന് വേണ്ടിയാണ് സമരം എന്ന് ഓർക്കണം.സമരത്തിന് മുസ്ലിം ലീഗ് പൂർണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...