താമരശ്ശേരി: ഫ്രഷ് കട്ട് വിഷയത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി. ഫ്രഷ് കട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.നാളെ വൈകുന്നേരം നാലു മണിക്ക് സമരംപുനരാരംഭിക്കും.
അനിശ്ചിതകാല സമരം എം എന്‍ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പുല്ല് വില കൽപ്പിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാട് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഫ്രഷ് കട്ട വിഷയത്തില്‍ മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ താമരശേരി യിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശുദ്ധ വായു ശ്വസിച്ച് ജീവിക്കാൻ വേണ്ടി യുള്ള പോരാട്ടത്തിലാണ് ഇവിടുത്തെ ജനങ്ങളെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. പോലീസിന്റെ നരനായാട്ടാണ് താമരശ്ശേരിയില്‍ നടക്കുന്നതെന്ന് സ്ഥലം എം എല്‍ എ എം കെ മുനീര്‍ പ്രതികരിച്ചു
No comments:
Post a Comment