Wednesday, October 22, 2025

ഫ്രഷ് കട്ട് സംഘർഷം :**DYFI താമരശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി ഉൾപ്പടയുള്ള ജനകീയ സമരസമിതി നേതാക്കൾക്കെതിരെ കേസെടുത്തത് പുന:പരിശോധിക്കണം

കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്‌ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസിൽ DYFI ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയത്  പുന: പരിശോധിക്കണമെന്ന് DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപെടുന്നു.

ഇന്നലെ രാവിലെ മുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അനുരഞ്ജന നീക്കം നടത്തുകയും സംഘർഷത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ മുന്നിൽ നിന്ന് തടയുകയും ചെയ്തത് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൂടിയായ ടി. മഹറൂഫ് ഉൾപ്പെടെയുള്ള സമര സമിതി നേതാക്കന്മാരാണ് 
സ്ത്രീകളും കുട്ടികളും പങ്കെടുത്ത് സമാധാനപരമായി നടന്ന സമരം അക്രമാസക്‌തമാക്കാൻ  സമരസമിതി എന്ന നിലയിൽ ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ ഇതിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള മുതലെടുപ്പ് നടന്നോ എന്ന് പരിശോധിക്കണം. പ്ലാന്റിനും തൊഴിലാളികൾക്കും നേരെ നടന്ന അക്രമവും പ്രതിഷേധാർഹമാണ്. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...