Wednesday, October 8, 2025

ഷോക്കിംഗ് ന്യൂസ്:ആർസിസിയില്‍ രണ്ടായിരത്തോളം രോഗികൾക്ക് മരുന്ന് മാറി നൽകി"

തിരുവനന്തപുരം ആർസിസി ആശുപത്രിയിൽരോഗികൾക്ക്  തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് മാറി നൽകി.രണ്ടായിരത്തോളം രോഗികൾക്ക് ആണ് ഈ മരുന്ന് നൽകി യത്.ഈ രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്ന് ആശുപത്രി അധികൃതറുടെ വിശദീകരണം.ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽപ്പെടുത്തി.

ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.പ്രാഥമിക റിപ്പോർട്ടും തൊണ്ടിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.സെഷൻസ് കോടതി ആയിരിക്കും കേസ് പരിഗണിക്കുക. വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്

ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.മരുന്ന് പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം.തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടിയെടുത്തത്."
 
 

No comments:

Post a Comment

കൂട്വിട്ടു"കൂടുമാറുംകാലം,എല്‍ഡിഎഫ് വിട്ട് ലീഗിലെത്തി, ലീഗ് സീറ്റ് കൊടുത്തില്ല; ഒടുവില്‍ ഷനുബിയ വിമതയായി"

ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യു...