താമരശേരി:ആശുപത്രി ജീവനക്കാർക്ക് സുരക്ഷയും, രോഗികൾക്ക് മതിയായ ചികിത്സയും മരുന്നും ലഭ്യമാക്കണമെന്നും, ആരോഗ്യ വകുപ്പിൻ്റെ താമരശ്ശേരി താലൂക്ക് ആശുപത്രിയോടുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപെട്ട്എ സ്ഡിപിഐ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധത്തിന് സിദ്ദീഖ് ഈർ പോണ , നിസാർവാടിക്കൽ, അനീസ് , നജീബ് അശ്റഫ്, നൗഫൽ വാടിക്കൽ, ഉബൈദ്, സൈതലവി കോരങ്ങാട്. ഹക്കീം കാരാടി, തുടങ്ങിയവർ നേതൃത്വം നൽകി, രണ്ടുമാസം മുമ്പ് പനി ബാധിച്ചു ആശുപത്രിയിൽ എത്തിച്ച അയന എന്ന 9 വയസ്സുകാരി മരണപ്പെട്ടിരുന്നു, ആശുപത്രിയിലെ ഡോക്ടർമാർ അയനക്ക് മതിയായ ചികിത്സ നൽകാത്തതിൻ്റെ ഫലമാണ് കുട്ടി മരണപ്പെട്ടത് എന്ന് പിതാവ് അന്ന് തന്നെ ആരോപിച്ചിരുന്നു, കുട്ടി മരിച്ചു രണ്ടുമാസമായിട്ടും രക്ത ഉമിനീർ സാമ്പിളുകൾ പരിശോധിച്ചു റിപ്പോർട്ട് ഇതുവരെയും അധികൃതർ ലഭ്യമാക്കിയിട്ടില്ല എന്ന ആരോപണം നിലനിൽക്കുന്നു.ഇത്തരം വിഷയങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും താലൂക്ക് ആശുപത്രിയിൽ സർക്കാർ ആവശ്യമായ ചികിത്സാ സംവിധാനവും, മരുന്നും ഒപ്പം സുരക്ഷയും ഉറപ്പ് വരുത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ കൊടുവള്ളി മണ്ഡലം സെക്രട്ടറി. ഇ പി എ റസാക്ക് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ടി പി യൂസുഫ്, സിദ്ധീഖ് ഈർപോണ , നിസാർ .വാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചു, സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു
വഞ്ചിയൂർ:ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചതിൽ സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു.പിതാവിന്റെ അ...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment