Sunday, October 5, 2025

ഭാഗ്യവാൻ അല്ല, ഭാഗ്യവതി, ഓണം ബംബർ ഒന്നാം സമ്മാനം നെട്ടൂര്‍ സ്വദേശിനിക്ക്.

ഏജൻ്റ് ലതീഷിന് 2.5 കോടി ലഭിക്കും 
കൊച്ചി:ഓണം  2025ന്റെ ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീ. തന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് അവര്‍ ലോട്ടറി ഏജന്റായ ലതീഷിനെ അറിയിച്ചു.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ബാങ്കില്‍ ഹാജരാക്കും.

അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള് ‍ അറിയാം. ലോട്ടറി അടിച്ച ആളുകളുടെ വീടുകളിടെ ദുരിതങ്ങള്‍ അറിഞ്ഞാണ് അവര്‍ ഈ തീരുമാനമെടുത്തത്. അവരൊരു സാധാരണ സ്ത്രീയാണ്, ലതീഷ് പറഞ്ഞു.

25 കോടി നേടിയ ആളുകളുടെ പേര് വിവരങ്ങള്‍ നാട്ടുകാർ അറിഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകളോ സംബന്ധിച്ച്‌ എല്ലാവർക്കും ബോധ്യമുണ്ട്. 2023 ല്‍ ഓണം ബംപർ നേടിയ തിരുവനന്തപുരം സ്വദേശി അനൂപിനുണ്ടായ ബുദ്ധിമുട്ടുകളാണ് ഇതിന് ഉദാഹരണം. സഹായ ആവശ്യങ്ങളുമായി ജനം വീട്ടിലേക്ക് ഒഴുകി എത്തിയതോടെ അനൂപിന് താല്‍ക്കാലികമായി വീട് വിട്ട് പുറത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതിന് ശേഷമാണ് ലോട്ടറി വിജയികള്‍ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ച്‌ തുടങ്ങിയത്. കഴിഞ്ഞ വർഷം കർണാട സ്വദേശിയായിരുന്നു ഭാഗ്യജേതാവ്.

എത്ര കൈയില്‍ കിട്ടും?

ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നല്‍കണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

ലതീഷിന് കിട്ടുക 2.5 കോടി

25 കോടി രൂപയുള്ള ഒന്നാം സമ്മാനത്തിന്‍റെ ടിക്കറ്റ് വിറ്റ ലതീഷും ഭാഗ്യം ചെയ്ത ആള്‍ തന്നെയാണ്. കാരണം 75 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിറ്റ ആള്‍ക്ക് ഏജൻസി കമ്മീഷനായി ഒന്നാം സമ്മാനത്തിന്‍റെ 10 ശതമാനമാണ് ലഭിക്കുക. അതായത് ലതീഷിന് 2.5 കോടി രൂപ കിട്ടും. 70 ലക്ഷത്തിലേറെ കടബാധ്യതയുണ്ട്, അത് വീട്ടണം. രണ്ട് മക്കളുടെയും വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നതാണ് ലതീഷിന്‍റെ ലക്ഷ്യങ്ങള്‍. എത്ര രൂപ ലഭിച്ചാലും ഭാഗ്യത്തട്ട് വിട്ട് എങ്ങോട്ടും പോകില്ല എന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...