Saturday, October 18, 2025

പേരാമ്പ്ര സംഘർഷം;പോലീസുകാര്‍ക്ക് ഗ്രനേഡ് എറിയാന്‍ തീവ്രപരിശീലനം.

കൊയിലാണ്ടി: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസുകാർക്ക്  ഗ്രനേഡ് കൈകാര്യംചെയ്യുന്നതില്‍ തീവ്രപരിശീലനം

കൊയിലാണ്ടി എആര്‍ ക്യാമ്പിൽ  
വെള്ളിയാഴ്ച പരിശീലനം തുടങ്ങി. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ട്രാഫിക് സ്റ്റേഷനുകളില്‍നിന്നും കണ്‍ട്രോള്‍ റൂമുകളില്‍നിന്നുമെല്ലാം പോലീസുകാരെത്തി. ശേഷിക്കുന്നവര്‍ക്ക് വെള്ളിയാഴ്ചകളില്‍ പരിശീലനം തുടരും.വടകര, പേരാമ്പ്ര, താമരശ്ശേരി, നാദാപുരം സബ്ഡിവിഷനുകളില്‍നിന്നും നാദാപുരം, വടകര, കണ്‍ട്രോള്‍ റൂമുകള്‍, വടകര, കൊയിലാണ്ടി, നാദാപുരം ട്രാഫിക് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസുകാരാണ് വെള്ളിയാഴ്ച പരിശീലനത്തില്‍ പങ്കെടുത്തത്.

 പേരാമ്പ്രയിൽ കഴിഞ്ഞ പത്തിന് വൈകീട്ടുണ്ടായ സംഘര്‍ഷത്തിലാണ് വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന് ഗ്രനേഡ് പൊട്ടി കൈക്ക് പരിക്കേറ്റത്. സംഘര്‍ഷസമയത്ത് ഇദ്ദേഹത്തിന്റെ കൈവശം ഗ്രനേഡുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഉന്തും തള്ളുമുണ്ടായപ്പോള്‍ ഈ ഗ്രനേഡ് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഗ്രനേഡ് കൈകാര്യം ചെയ്യുമ്പോള് ‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്ന വിലയിരുത്തലിലാണ് എസ്‌എച്ച്‌ഒമാരും എസ്‌ഐമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയത്.


പേരാമ്ബ്ര സംഭവത്തിനുപിന്നാലെ നടന്നപരിശീലനംസാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായി. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. പോലീസിന് ഗ്രനേഡ് എറിയാന്‍ അറിയില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് വിമര്‍ശനം. അതേസമയം, എല്ലാവര്‍ഷവും പോലീസുകാര്‍ക്ക് ഗ്രനേഡ് എറിയുന്നതില്‍ പരിശീലനം നല്‍കാറുണ്ടെന്നും പേരാമ്പ്ര സംഭവവുമായി ഇതിന് ബന്ധമില്ലെന്നുമാണ് പോലീസൻ്റെ ഭാഷ്യം.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...