Saturday, October 18, 2025

ഹിജാബ് വിലക്കില്‍ എംഎഎസ്എഫില്‍ ഭിന്നത മറ നീക്കി പുറത്തു


ഹിജാബ് വിവാദത്തില്‍ മന്ത്രി ശിവന്‍ കുട്ടിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മന്ത്രി ശിവന്‍കുട്ടി നടത്തിയ പ്രസ്താവന നല്ലതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍, ഭരിക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപെട്ടുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിവാദത്തില്‍ എംഎസ്എഫില്‍ ഭിന്നത. വിഷയത്തില്‍ ശിരോവസ്ത്രം ധരിക്കാനുള്ള വിദ്യാര്‍ഥിയുടെ അവകാശത്തിനൊപ്പം നിന്ന മന്ത്രിയെടുത്ത നിലപാടുകളെ അഭിനന്ദിച്ചുകൊണ്ട് എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം രംഗത്തെത്തി. എന്നാല്‍, തൊട്ടുപിന്നാലെ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

അവകാശ സംരക്ഷണം എന്ന പേര് പറഞ്ഞ് ഈ സമുദായത്തെ നടുറോഡില്‍ നിര്‍ത്തിയത് സിപിഎമ്മാണ് എന്ന് ഓര്‍മ വേണമെന്നും സിപിഎം എന്ന ഇന്റലക്ച്വല്‍ ഫാസിസത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ജാഗ്രതയോടെ കാണുകയാണ് വേണ്ടത് എന്നും സി കെ നജാഫ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഒരു സമുദായത്തിന്റെ എല്ലാ അടയാളങ്ങളെയും ഓരോന്നായി തകര്‍ത്തുകളഞ്ഞതിന് പിന്നാലെ, വിലാപങ്ങള്‍ക്ക് കണ്ണീര്‍ കാണിച്ച് അഭിനയിക്കുകയല്ല ശിവന്‍കുട്ടി വേണ്ടത് എന്നും നജാഫ് ആഞ്ഞടിച്ചു.


ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, 2018ലെ ഹിജാബ് വിധി, ഭിന്നശേഷി സംവരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സര്‍ക്കാരിനെതിരെയും ശിവന്‍കുട്ടിക്കെതിരെയും സി കെ നജാഫിന്റെ വിമര്‍ശനം. ഇപ്പോള്‍ നടക്കുന്നത് ഒരു രാഷ്ട്രീയ നാടകമാണെന്നും ആട്ടം കണ്ടിട്ട് സമുദായത്തിന്റെ ഏതെങ്കിലും ഒരു അവകാശം സംരക്ഷിക്കപ്പെടും എന്ന് തോന്നുന്നുവെങ്കില്‍ നാം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്നും നജാഫ് വിമര്‍ശിച്ചു. ശിവന്‍കുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ബീര്‍ വിളിക്കുന്നവര്‍ വഞ്ചനയാണ് ചെയ്യുന്നത് എന്നും നജാഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹിജാബ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലുകളെ പുകഴ്ത്തി എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമായിരുന്നു സജലിന്റെ പ്രതികരണം. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ചിത്രം സജല്‍ ഡിലീറ്റ് ചെയ്തിരുന്നു.


‘ഇന്ന് ഞാനൊരു ചിരി കണ്ടു. വളരെ മനോഹരമായ ചിരി. ഏകതയും തുല്യതയും സാരേ ജഹാം സേ അച്ചാ ഉദ്ധരിച്ചുകൊണ്ടുളള ചിരി. ആ ചിരിക്കും ചിരിച്ചയാളുടെ വസ്ത്രത്തിനും ഒരേ നിറമായിരുന്നു. അവള്‍ മിടുക്കിയാണ്. ഭരണഘടന അവള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശത്തിനായി ശബ്ദമുയര്‍ത്തി. അവള്‍ പറയും ഞാനായിരുന്നു ശരി. കാരണം, ഞാന്‍ എന്തിനുവേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്. അവള്‍ തന്നെയാണ് ശരി’: അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...