സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി, 13 വൈസ് പ്രസിഡന്റുമാര്‍, 58 ജനറല്‍ സെക്രട്ടറിമാർ എന്നിവർ അടങ്ങിയ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു എഐസിസി.
വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറല്‍ സെക്രട്ടറിമാർ എന്നീ പദവികളില്‍ ആണ് പ്രഖ്യാപനം.
13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന പട്ടികയില്‍ ആറു പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തു. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.
വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അംഗങ്ങള്‍.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബല്‍റാം, വി.പി സജീന്ദ്രൻ, മാത്യു കുഴല്‍നാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
No comments:
Post a Comment