Friday, October 17, 2025

അനയയുടെ മരണം; ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല',ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ രംബീസ

താമരശ്ശേരി: താമരശ്ശേരി  കോരങ്ങാട്  ജി.എൽ.പി സ്കൂൾ നാലാം ക്ലാസു വിദ്യാർത്ഥി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ.


ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല.

നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ചികിത്സാ പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കും. അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം എന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

കുട്ടിയുടെ പിതാവ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കുന്നതിലേക്ക് നയിച്ച കുഞ്ഞിന്റെ മരണം ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയുടെ സങ്കീര്‍ണതകള്‍ കാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചത്.പ്രാഥമിക സ്രവ പരിശോധനയില്‍ തലച്ചോറില്‍ അമീബയുടെ (ട്രോഫോസോയിറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...