നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗാരന്റിയിലാണ് വിട്ടുനല്‍കുക. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കടുത്ത നിബന്ധനകളോടെയാണ് കാർ വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനിച്ചത്. 'താൻ കാർ വാങ്ങിയത് നിയമപരമായ വഴികളിലൂടെയാണ്' എന്ന് വാദിച്ച ദുൽഖർ, വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത ആഡംബര വാഹനങ്ങൾക്കെതിരായ 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായാണ് കാർ പിടിച്ചെടുത്തിരുന്നത്. ദുൽഖറിന്റെ അപേക്ഷ ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. 2004-ൽ വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് മുതലുള്ള രേഖകളെല്ലാം ദുൽഖർ ഹാജരാക്കിയിരുന്നു."
No comments:
Post a Comment