താമരശ്ശേരി :തെരുവുനായ ബൈക്കിന് മുന്നിൽ ചാടിയ തോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു.കൂടത്തായി പൂവ്വോട്ടിൽ ഫൈസലിൻ്റെ ഭാര്യ ആയിശക്കുട്ടി (49) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രി ഈങ്ങാപ്പുഴ കാക്കവയലിലെ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മകനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ദേശീയ പാതയിൽ താമരശ്ശേരി ചെക്ക്പോസ്റ്റിനു സമീപ മായിരുന്നു അപകടം .
No comments:
Post a Comment