Saturday, October 18, 2025

പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്'




ശിരോവസ്ത്രവിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു.


കുട്ടികളുടെ മാതാവ് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പ് വഴി ഇക്കാര്യം അറിയിച്ചത്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്- തന്റെ കുറിപ്പില്‍ ജെസ്‌ന എസ് ഫിര്‍ദൗസ് സൂചിപ്പിക്കുന്നു. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ടി.സിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുന്നതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവര്‍ ഉറപ്പുതന്നിട്ടുണ്ട്. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്ന പറയുന്നു.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...