താമരശേരി:ഫ്രഷ് കട്ട് സംഘർഷത്തിൽ ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടതെന്ന് സിപിഎം പ്രാദേശിക നേതാവ് ഗിരീഷ് ജോൺ.
ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി പലരും രംഗത്ത് വരുന്നത് പാർട്ടി ക്ക് ക്ഷീണമാവുമെന്നാണ് അണികളുടെ വിലയിരുത്തൽ . സംഭവത്തിൽ ഒന്നാം പ്രതി സ്ഥാനത്തു ഉള്ളത് സ്വന്തം പാർട്ടിയിലെ പ്രമുഖ നായ ഒരു യുവജന നേതാവാണെന്നെത് മറച്ചു വെക്കാൻ ഉള്ള പ്രസ്താവനകൾ പാർട്ടി യെ ഏറെ പ്രതിരോധ ത്തിലാക്കുന്നതിനിടയിലാണ് പരസ്യമായി നേതൃത്വത്തെ തള്ളി പ്രമുഖ പ്രാദേശിക നേതാവ് തന്നെ രംഗത്ത് വന്നത്.
യു.ഡി.എഫിന് മേൽക്കൈ ഉള്ള പുതുപ്പാടി യിൽരണ്ട് തവണ പ്രസിഡൻ്റായിരുന്നു ഗിരീഷ് ജോൺ.
എല്ലാ പാർട്ടികളുടെയും ആളുകൾ സമരത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. ഫാക്ടറിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരായത് കൊണ്ടാണ് സ്ത്രീകളും കുട്ടികളും സമരത്തിലെത്തിയത്. ഇത് അവരുടെ പ്രയാസമാണ് സൂചിപ്പിക്കുന്നത്. സമരത്തെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ഇപ്പോൾ പറയാൻ ആവില്ല. അങ്ങനെ ആണെങ്കിൽ തന്നെ അതിന് അവസരംഒരുക്കികൊടുക്കുന്നവർക്കും ഉത്തരവാദിത്തമില്ലെയെന്നുമാണ് അദ്ദേഹം ചോദിച്ചത്.
No comments:
Post a Comment