Wednesday, October 1, 2025

നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ട അമ്മയെ കുത്തി വീഴ്ത്തി 17കാരി

ആലപ്പുഴ∙ വീടിൻ്റെ തറയിൽ നായ മൂത്രമൊഴിച്ചത്  കഴുകി കളയാൻ ആവശ്യപ്പെട്ട അമ്മ യെ കഴുത്തിൽ  കുത്തി 17 കാരിയായ മകൾ. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.ഇവരെ  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.  ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുടുംബത്തിലെ അമ്മ യാണ് മകളുടെ ആക്രമണത്തിന് ഇരയായത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...