താമരശേരി :ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ 13 വാഹനങ്ങൾ പൂർണമായി അഗ്നി ക്കിരയായി. രണ്ട് വാഹനങ്ങൾ തകർത്തു. ഫാക്ടറിക്ക് മുന്നിൽ തെരുവ് യുദ്ധമാണ് അരങ്ങേറിത്. നിലവിൽ ഫാക്ടറിയിലെ തീ പൂർണമായും അണച്ചു കഴിഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് ആണ് തീ അണച്ചത്. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർതല്ലിതകർത്തിട്ടുണ്ട്.സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധം.കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്താൻ ഉദ്യോഗസ്ഥ രുടെയും രാഷ്ട്രീയ നേതാക്കളുടെ യും സഹായം തേടിയിരുന്നെങ്കിലും അവയെല്ലാം ഫാക്ടറി ക്കനുകൂല നിലപാടുകളാണ് ഇത് വരെ സ്വീകരിച്ചത് എന്ന ബോധ്യമാണ് ഇത്തരം ഒരു സംഭവത്തിന് വഴി വെച്ചത് എന്ന് നാട്ടുകാർ പറയുന്നു.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment