Monday, September 15, 2025

താമരശ്ശേരി പള്ളിപ്പുറം റോഡ് നവീകരണം: ടെൻഡർ നടപടികൾ പൂർത്തിയായി

താമരശ്ശേരി: താമരശ്ശേരി-പള്ളിപ്പുറം റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.

 ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ ലഭിച്ചത്. മൂന്ന് കോടി രൂപ ചെലവഴിച്ച് നടത്തുന്ന ഈ നിർമ്മാണം, 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ നവീകരണം പൂർത്തിയാവുന്നതോടെ, താമരശ്ശേരി ചുങ്കം ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. ഡ്രെയിനേജ് സംവിധാനം, കൾവർട്ടുകൾ, സൈഡ് പ്രൊട്ടക്ഷൻ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.
കരാറുകാരുമായി ഉടൻതന്നെ കരാറിൽ ഏർപ്പെട്ട് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി  ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു

No comments:

Post a Comment

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാ...