കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് . വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോര്‍ കിഡ്സ്' എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.
പ്രായപൂര്‍ത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണംകൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തും."കാസര്‍കോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ ചെറുക്കാന്‍ പ്രത്യേക പരിശോധന നടത്തുന്നത്. സ്‌കൂള്‍ പരിസരങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുക്കും പരിശോധന. കണ്ടെത്തുന്നവര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ ബോധവത്കരിക്കും. വാഹനമോടിച്ച കുട്ടിയെയും ഒപ്പം രക്ഷിതാവിനെയും പ്രത്യേക ക്ലാസുകള്‍ക്ക് ഇരുത്തും."വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്ക്കോ 25,000 രൂപ പിഴയും ഒരു വര്‍ഷംവരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, ജുവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ എന്നിവ നേരിടേണ്ടിവരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണം, കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവരെക്കുറിച്ചുള്ള ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും നടത്താനാണ് ലക്ഷ്യം."
*കുട്ടിക്കളിയല്ല കുട്ടികളുടെ ഡ്രൈവിങ്*
കുട്ടിക്കളിയല്ല ഡ്രൈവിങ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. കേസുകളുടെ എണ്ണം കേട്ടാൽ കുറവെന്നു തോന്നാം, എന്നാൽ പെറ്റിക്കേസുകളിൽ പിഴയടച്ചു രക്ഷപ്പെടുന്നവരുടെ എണ്ണം വളരെയേറെയാണ്. നിയമലംഘനങ്ങൾക്കു നിസാര തുക പിഴയടച്ചു രക്ഷപ്പെടുന്നവർ ഒട്ടും കുറവല്ലെന്നു തന്നെയാണ് ട്രാഫിക് അധികൃതരും പറയുന്നത്. ലൈസൻസില്ലാത്തവരെ പിടികൂടിയാൽ വാഹന ഉടമയ്ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു വന്നപ്പോഴാണു കുറച്ചെങ്കിലും മാറ്റമുണ്ടായത്.
No comments:
Post a Comment