Monday, September 15, 2025

കാട്ടുപന്നി ബൈക്കിലിടിച്ച് പോലീസുകാരന് പരിക്ക്

ബാലുശ്ശേരി : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്ക്. താമരശ്ശേരി പോലീസ് ട്രാഫിക് യൂണിറ്റിലെ എസ്‌സിപിഒ എരമംഗലം മച്ചുള്ളതിൽ രതീഷിനാണ് (46) തോളെല്ല് പൊട്ടി പരിക്കേറ്റത്. സംസ്ഥാനപാതയിൽ കരുമല ഭാഗത്ത് ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. 

 കരുമല ഭാഗത്ത് റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു.

ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ രതീഷിൻ്റെ വലതു തോളെല്ല് പൊട്ടി. ഓടിക്കൂടിയ നാട്ടുകാർ രതീഷിനെ എകരൂലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...