Sunday, September 21, 2025

അവിഹിത ബന്ധം; യുവാവിനെ കൊണ്ട് അമ്മായിയെ വിവാഹം കഴിപ്പിച്ചു.

റാം പൂർ(യു.പി):അവിഹിത ബന്ധത്തെ തുടർന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊണ്ട് അമ്മാവന്റെ ഭാര്യ യെ(അമ്മായിയെ) വിവാഹം കഴിപ്പിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപെട്ടു.സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Shantanu_media എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

അനന്തരവൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ അമ്മായി രംഗത്തെത്തിയിരുന്നു. മൂന്ന് വർഷമായി ഇളയ മരുമകനുമായി തനിക്ക് ബന്ധമുണ്ടെന്നും സ്ത്രീ പറഞ്ഞിരുന്നു. മാത്രമല്ല സ്ത്രീ വീട്ടില്‍ തനിച്ചായിരിക്കുമ്ബോള്‍ ഇളയ മരുമകൻ അവരെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അവരുടെ പ്രണയത്തെക്കുറിച്ച്‌ അമ്മാവന് അറിയില്ലായിരുന്നുവെന്നും സ്ത്രീ വ്യക്തമാക്കി.

പിന്നീട് വിവരങ്ങള്‍ എല്ലാം അറിഞ്ഞ അമ്മാവൻ മരുമകനോടൊപ്പം താമസിക്കാൻ സ്ത്രീയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. തുടർന്ന് അമ്മായി പോലീസ് സ്റ്റേഷനില്‍ എത്തി ഇളയ മരുമകനെതിരെ കേസ് ഫയല്‍ ചെയ്തു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മരുമകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം, പോലീസ് ഇടപെട്ടാണ് അനന്തരവനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ വിവാഹം കഴിപ്പിച്ചത്. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...