Sunday, September 21, 2025

മരണവീട്ടിൽ വനിതാ ഗുണ്ടകളുടെ ആക്രമണം,തൃശൂരിലിനി ഒരു വർഷം കാലുകുത്താനാകില്ല, നാട് കടത്തി പോലിസ്

തൃശൂർ:മരണ വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി പൊലീസ്. നിരവധി കേസുകളിൽ പ്രതികളായ വലപ്പാട് ഇയ്യാനി ഹിമ (25),കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28) എന്നിവരെയാണ്  നാടു കടത്തിയത്.

ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 16 മുതല്‍ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു.ഈ ഉത്തരവ് ലംഘിച്ചാണ് മരണവീട്ടില്‍ കയറി ഇവ‍ർ ആക്രമണം നടത്തിയത്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...