Thursday, September 11, 2025

വീണ്ടും കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണ വില

തമിഴ്‌നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞോടെ  വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. ഓണക്കാലത്ത് കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 420 രൂപയാണ് വില. 

ഓണക്കാലത്ത് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വിലയ്ക്ക് കുറവുണ്ടായത്. കിലോയ്ക്ക് 450 രൂപയായിരുന്ന വെളിച്ചെണ്ണ വില ഓണക്കാലത്ത് 390 രൂപയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിച്ചെണ്ണ വില ഉയരുകയാണ്. കൊപ്രയ്ക്ക് 35 രൂപ വര്‍ധിച്ച് 420 രൂപയാണ് ഒരുകിലോ വെളിച്ചെണ്ണയുടെ ഇന്നത്തെ വിപണി വില.

നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്‌നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

വില ഇനിയും ഉയര്‍ന്നാല്‍ കച്ചവടത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക. തമിഴ്‌നാട്ടിലെ കൊപ്ര സംഭരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

No comments:

Post a Comment

കൂട്വിട്ടു"കൂടുമാറുംകാലം,എല്‍ഡിഎഫ് വിട്ട് ലീഗിലെത്തി, ലീഗ് സീറ്റ് കൊടുത്തില്ല; ഒടുവില്‍ ഷനുബിയ വിമതയായി"

ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യു...