Tuesday, September 23, 2025

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് അന്തരിച്ചു

റിയാദ്:സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(82) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ, ജനറല്‍ പ്രസിഡൻസി ഓഫ് സ്‌കോളാർ റിസർച്ച്‌ ആൻഡ് ഇഫ്ത, മുസ്‌ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷംനമസ്‌കാരം നടന്നു. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്. മുതിർന്ന മതപണ്ഡിതനെ നഷ്ടമായയെന്നാണ് രാജ്യം അനുസ്മരിക്കുന്നത്. ഇസ്‌ലാമിക മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...