Monday, September 29, 2025
ഇത് ഒരു റോഡാണ്,കൊല്ലപ്പടി ചാമോറ വേനപ്പാറ റോഡ് പൊട്ടിപോളിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കൊല്ലപ്പടി ചാമോറ വേനപ്പാറ റോഡ് പൊട്ടിപൊളിഞ്ഞു കാൽനട യാത്രക്കാർ വരെ ദുരിതത്തിൽ. 85 വർഷത്തെ പഴക്കമുള്ള 8 മീറ്റർ വീതിയുള്ള മലയോര മേഖലയിലെ ആദ്യത്തെ റോഡായിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഉള്ളത്.. മുൻപ് ആറോളം സ്വകാര്യ ബസ്സുകളും ഒരു കെഎസ്ആർടിസി ബസ്സും ഈ പ്രദേശത്തുകൂടെ ഓടിയിരുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദുരിതാവസ്ഥയിൽ ഇപ്പോൾ നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥയിൽ ആ ബസ്സും നിലയ്ക്കാൻ പോകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. നിലവിൽ ഇരുപതോളം സ്കൂൾ ബസ്സുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. കൂടാതെ നിരവധി ആരാധനാലയങ്ങൾ, 3 സ്കൂളുകൾ എന്നിവ ഈ പ്രദേശത്തുണ്ട് എന്നിട്ടും പഞ്ചായത്ത് അധികാരികളോ ജനപ്രതിനിധികളോ Attempt യാതൊരുവിധ ഇടപെടലും നടത്താതെ ജനങ്ങൾക്ക് ദുരിത യാത്ര ചെയ്യുകയാണ്. 8 മീറ്റർ വീതിയിയുള്ള നാലര കിലോമീറ്റർ ദൂരത്തിലാണ് ഈ പൊട്ടിപ്പൊളിഞ്ഞ റോഡുള്ളത്. മുൻ വർഷങ്ങളിൽ എല്ലാം പല നിവേദനങ്ങളും അപേക്ഷകളും സ്ഥലം എംഎൽഎ, എം.പി, പ്രാദേശിക ഭരണകൂട ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർക്കെല്ലാം കൊടുത്തിട്ടും യാതൊരുവിധ പരിഗണനയും ഈ റോഡിൽ ലഭിച്ചിട്ടില്ല.. കാൽനട യാത്ര പോലും അതീവ ദുഷ്കരമാണ്. രോഗികളെ പോലും ആശുപത്രി കൊണ്ടുപോവാൻ ജനങ്ങൾ നന്നേ പ്രയാസപ്പെടുന്നു.. റോഡിനോടുള്ള അധികാരികളുടെ അവഗണനയിൽ ജനകീയ കൂട്ടായ്മയിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment