തിരുവനന്തപുരം: ഓണാശംസ നേർന്നുകൊണ്ടുള്ള കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുന്നംകുളം കസ്റ്റഡി മർദനം ഓർമിപ്പിച്ച് കമൻന്റുകൾ. എന്ത് ആവശ്യമുണ്ടെങ്കിലും 112ൽ വിളിക്കാനാണ് വീഡിയോയിൽ മാവേലി പറയുന്നത്. 'സഹായത്തിന് വിളിച്ചോണം' എന്ന ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന്റെ കമന്റ് ബോക്‌സിലാണ് കസ്റ്റഡി മർദനത്തിനെതിരായ പ്രതിഷേധം പരിഹാസരൂപത്തിൽ നിറയുന്നത്.
എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാൻ അല്ലെ.. മാമാ... നിങ്ങൾക് ഇടിച്ച് പഠിക്കാൻ ആരെയെങ്കിലും കിട്ടണം... അതിനാണ് ഈ സോപ്പിടൽ”- എന്നാണ് ഒരു കമൻ്. 'എന്തിന് സിസിടിവി ഇല്ലാത്ത സ്ഥലത്തിട്ട് ഇടിക്കാനാണോ?', 'സ്റ്റഷനിൽ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ?' തുടങ്ങി വീഡിയോ പോസ്റ്റ് ചെയ്‌ത് മിനിറ്റുകൾക്കകം നിരവധി കമന്റുകളാണ് വന്നത്.