LATEST

6/recent/ticker-posts

മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ.. 10 ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത് 800 കോടിയുടെ മദ്യം

ഓണക്കാല മദ്യവില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ വില്‍പ്പനയാണ് ഇക്കുറി  നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. 

6 ഷോപ്പുകള്‍ ഒരു കോടിയിലധികം വിറ്റെന്നാണ് റിപ്പോര്‍ട്ട്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു.
കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.

അതേസമയം, ഓണക്കാല മദ്യ വില്‍പ്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്‌ലെറ്റും തൊട്ടുപിന്നിലുണ്ട്.