പുനലൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് ഭാര്യക്കെതിരേ ആരോപണവുമായി ഫേസ്ബുക്കില്‍ ലൈവ് വന്നത് ഒട്ടും കുറ്റബോധമില്ലാതെ. 'വളരെ വിഷമകരമായ കാര്യമാണ് ഞാന്‍ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു' എന്നു പറഞ്ഞാണ് ഇയാള്‍ വിഡിയോ ലൈവില്‍ വരുന്നത്. തന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതെന്നും എല്ലാം നാട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പറയുമെന്നും അയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്.
ആഡംബര ജീവിതം നയിക്കാനാണ് അവള്‍ക്കിഷ്ടം. ഞാനറിയാതെ വീട്ടില്‍നിന്ന് സ്വര്‍ണമെടുത്ത് പണയംവെച്ചു. പറഞ്ഞാല്‍ കേള്‍ക്കാറില്ല, ഇഷ്ടമുള്ള രീതിയില്‍ വന്നുപോകുന്നു. മൂത്ത കുട്ടിക്ക് കാന്‍സറാണ്. അതിലൊന്നും അവള്‍ക്ക് വിഷമം ഇല്ല. ഉണ്ടാക്കിയ മുതലെല്ലാം നശിപ്പിച്ചു. അമ്മയുടെ വീട്ടിലാണ് ഇപ്പോള്‍ അവള്‍ താമസിക്കുന്നത്. അതിലൊന്നും പ്രശ്‌നമില്ല. എന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തത്. നാട്ടുകാരോട് അന്വേഷിച്ചാല്‍ കാര്യമറിയാം',
ഞാന്‍ വണ്ടി പഠിപ്പിച്ചു, വാങ്ങിക്കൊടുത്തു. അനാവശ്യമായി പോകുന്നതിനാല്‍ ഇനി വണ്ടി ഉപയോഗിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍, എന്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ ഞാനറിയാതെ രണ്ടാമതൊരു വണ്ടി കൂടി വാങ്ങി. ജോലിക്കും പോയി. എനിക്കിഷ്ടമില്ലെന്ന് പറഞ്ഞിട്ടും അവള്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നു. പാര്‍ട്ടിയില്‍ പോകണ്ട എനിക്കിഷ്ടമല്ലെന്ന് പറഞ്ഞതാ. എന്നാല്‍, പാര്‍ട്ടിയില്‍ ഉള്ളവര്‍ പിന്തുണനല്‍കി, എന്തുവന്നാലും ഞങ്ങളുണ്ടെന്ന് പറഞ്ഞു. രാത്രികാലങ്ങളില്‍ വരികയും പോകുകയുമൊക്കെയാണ് ചെയ്യുന്നത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. അതുകേള്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു. മക്കളുടെ കാര്യം എന്താകുമെന്ന് ചിന്തിച്ചിട്ടാണ് ഒരുപാട് കാലം വെറുതെ വിട്ടത്. എന്നാല്‍, നാട്ടുകാര്‍ എന്നെ നോക്കി ചിരിക്കുകയാണ്', വീഡിയോയില്‍ ഐസക് പറയുന്നു. പുനലൂര്‍ സ്വദേശി ഐസക് ആണ് ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനേ തുടര്‍ന്ന് അകന്നു താമസിക്കുന്ന ദമ്പതികളായിരുന്നു ഐസകും ശാലിനിയും. അപ്രതീക്ഷിതമായാണ് ഇയാള്‍ ശാലിനി താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ശാലിനിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ പുനലൂര്‍ പോലിസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങി. ദമ്പതികള്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment