താമരശ്ശേരി :കോരങ്ങാട്ടെ
വിദ്യാലയങ്ങൾക്ക് മുന്നിൽ ഞായറാഴ്ച പുലർച്ചെ ശുചി മുറി മാലിന്യം തള്ളിയ ടാങ്കർ ലോറി താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു .താമരശ്ശേരി ഗവ.വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, എച്ച്.ആർ.ഡി കോളേജ്, കോരങ്ങാട് ഗവ. എൽ.പി സ്കൂൾ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം തള്ളിയത്
ഒറ്റനോട്ടത്തിൽ ജന്ധനം കൊണ്ടു പോകുന്ന ലോറിയാണ് എന്ന് തെറ്റ് ധരിപ്പിക്കുന്ന രൂപത്തിൽ പെയ്ൻറു ചെയ്ത ലോറിയുടെ വശങ്ങളിൽ എഴുതിയ നമ്പർ മായ്ച നിലയിലാണ്.
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തു നാട്ടുകാരായ യുവാക്കളെ മർദ്ദിച്ച ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നെങ്കിലും ലോറിയുടെ പിന്നിലെ നമ്പർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു, തുടർന്ന് ലോറി നമ്പർ സഹിതം നാട്ടുകാർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേരള പോലീസ് കേസെടുത്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി എന്ന് കണ്ടെത്തി.തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു, എന്നാൽ ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല.
പിടികൂടിയ ലോറി അടിവാരം പോലീസ് ഔട്ട് പോസ്റ്റ് യാർഡിലേക്ക് മാറ്റി
No comments:
Post a Comment