Friday, September 12, 2025

ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ ലെവല്‍ മാറും.സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്'

തൂശ്ശൂര്‍: സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്'; സിപിഎം നേതാക്കള്‍ക്കെതിരേ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണം പുറത്ത്

സിപിഎം നേതാക്കളായ എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ ക്കെതിരേ യാണ് ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി പി ശരത് പ്രസാദ് വന്നത്. സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങളാണ് ഇപ്പോൾ പുറത്തായത്. ഇതിനു പിന്നാലെ ,സിപിഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിനുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്ന് ശരത് പ്രസാദ് തന്നെ വ്യക്തമാക്കി.

'സിപിഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ ലെവല്‍ മാറും.പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത് നടന്ന കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത്. കെ കെ ആര്‍, സെവ്യര്‍, രാമചന്ദ്രന്‍, എ സി മൊയ്ദീന്‍ ഒന്നും നിസാര ആളുകളല്ല'.എന്നിങനെയാണ് സംഭാഷണം.ഈ സംഭാഷണം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്.ഓരോ പ്രദേശത്തെ യും പല നേതാക്കളും പാർട്ടി പ്രവർത്തനം ധനസമ്പാദനത്തിന്റെ കാര്യമായാണ് കൊണ്ട് നടക്കുന്നതെന്നും, പലരും സാധാരണ ക്കാർക്ക് അപ്രാപ്യമായ വരവായി മാറിപ്പോയി എന്നും കമന്റ് വന്നുകൊണ്ടിരിക്കുന്നു.പലരുംബെനാമിപേരിൽ സമ്പാദിച്ചു കൂട്ടിയത് അറിയുമ്പോൾ സാധാരണ പ്രവർത്തകർ മാത്രമല്ല സമൂഹം പോലും ഞെട്ടി പ്പോവുമെന്നും , അപൂർവ നേതാക്കൾ ഇതിൽനിന്ന് വിത്യസ്തരാണെന്നുമാണ് ചർച്ചകൾ.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...