Monday, September 15, 2025

പുതുപ്പാടി ഹയർസെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാളിന്റെ സാമ്പത്തികഅഴിമതി ;എം.എസ്.എഫ് മാർച്ച് നടത്തി

പുതുപ്പാടി:പുതുപ്പാടി ഹയർസെക്കണ്ടറി  സ്കൂളിലെ പ്രിൻസിപ്പാളിന്റെ സാമ്പത്തിക അഴിമതി,അന്വേഷിക്കുക,രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സ്കൂളിലേക്ക് എം.എസ്.എഫ്പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി.
 പ്രിന്‍സിപ്പള്‍ക്കെതിരെ ആരോപണവുമായി പിടിഎ. കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.പ്ളസ് വണ്‍ അഡ്മിഷനോടനുബന്ധിച്ച് അനധികൃതമായി പ്രിന്‍സിപ്പളുടെ നേതൃത്വത്തില്‍  പിരിവ് നടത്തുകയും യാതൊരു രസീറ്റോ രേഖകളോ ഇല്ലാതെ വന്‍തോതില്‍ പണം പിരിച്ചു എന്ന് കാണിച്ച് പിടിഎ പ്രസിഡണ്ട് പി.കെമുഹമ്മദാലിവിദ്യാഭ്യാസവകുപ്പിനും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ഇതിൻ്റെ ഭാഗമായി വകുപ്പ് തല ഉദ്യോഗസ്ഥന്‍ സ്കൂളില്‍ എത്തി അന്വേഷണം നടത്തുകയും 
റിപ്പോർട്ടർ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.




സിറ്റിങ് നടത്തി അന്വേഷണം നടത്തി.
പ്ലസ് വൺഅഡ്മിഷനോടനുബന്ധിച്ച് റെസിപ്റ്റ് ഒന്നും നല്‍കാതെ ആണ് പണപ്പിരിവ് നടത്തിയത്.കൂടാതെ മുന്നറിയിപ്പില്ലാതെ യൂണിഫോം വാങ്ങുകയും പി.ടി.എ യിലടക്കം യാതൊരു കൂടിയാലോചനയും കൂടാതെ കൂടിയ നിരക്കില്‍ യൂനിഫോം വാങ്ങിയ വകയില്‍ ഭീമമാമ കമ്മീഷന്‍ താത്പര്യം ഉണ്ടെന്നും ആരോപണമാണ് ഉയർന്നിരിക്കുന്നത് 
പുതുപ്പാടിയിലടക്കമുള്ള വളരെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നടന്ന പണപ്പിരില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിന്റെ ഭാഗമായാണ് എം.എസ്.എഫ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി യത്.


പ്ലസ് വൺ അഡ്മിഷനോടനുബന്ധിച്ച് റെസിപ്റ്റ് ഒന്നും നല്‍കാതെ ആണ് പണപ്പിരിവ് നടത്തിയത്.കൂടാതെ മുന്നറിയിപ്പില്ലാതെ യൂണിഫോം വാങ്ങുകയും പിടിഎ യിലടക്കം യാതൊരു കൂടിയാലോചനയും കൂടാതെ കൂടിയ നിരക്കില്‍ യൂനിഫോം വാങ്ങിയ വകയില്‍ ഭീമമാമ കമ്മീഷന്‍ താത്പര്യം ഉണ്ടെന്നും ആരോപണം ഉണ്ട്

പുതുപ്പാടിയിലടക്കമുള്ള വളരെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നടന്ന പണപ്പിരില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

No comments:

Post a Comment

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാ...