LATEST

6/recent/ticker-posts

ബ്രേക്ക് നഷ്ടപ്പെട്ട ലോറി പിന്നോട്ട് നീങ്ങി മൂന്നു കാറുകളിൽ ഇടിച്ചു

താമരശ്ശേരി: കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട  ലോറി പിന്നോട്ട് നീങ്ങി മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി മാനിപുരം റോഡിൽ പോർങ്ങോട്ടുരാണ് ഇന്ന് വൈകീട്ട് 4.30 ഓടെഅപകടം.ആളപായമില്ല. കൊടുവള്ളിയിലെ കാലിച്ചന്തയിൽ  കാലികളെ ഇറക്കി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഒരു കാർ പിന്നിലെ ഇലക്ട്രിട്രി പോസ്റ്റിലും ലോറിക്കും …ഒരു കാർ പിന്നിലെ ഇലക്ട്രിട്രി പോസ്റ്റിലും ലോറിക്കും ഇടയിൽ കുടുങ്ങി ചതഞ്ഞു, കുടുംബം സഞ്ചരിച്ച കാറായിരുന്നു, കാറിൽ ഉണ്ടായിരുന്നവർക്ക് ചില്ല് തെറിച്ചു പരുക്കേറ്റു.മറ്റു രണ്ടു കാറുകളും മാനിപുരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.