LATEST

6/recent/ticker-posts

ദുർഗന്ധം; ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ രാപകൽ സമരം 24മണിക്കൂർ പിന്നിടുന്നു

സമരം നേരിടാൻ വൻ പോലീസ് സന്നാഹം 

ഇന്ന് മുതൽ സമര രീതി മാറിയേക്കും 
താമരശ്ശേരി ∙ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധത്തിനെതിരെ നാട്ടുകാർ രാപകൽ റോഡ് ഉപരോധം ആരംഭിച്ചു. ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി, കരിമ്പാലകുന്ന് സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ പ്ലാന്റിന് സമീപം നൂറുകണക്കിന് ആളുകൾ അണിനിരന്ന സമരം 24മണിക്കൂർ പിന്നിടുന്നു.

ഫാക്ടറിയുടെ സംഭരണ ശേഷിയായ 25 ടണ്ണിൽ കൂടുതൽ മാലിന്യം"
 കൊണ്ടുവരാതിരിക്കുക, രാത്രി മാലിന്യം കൊണ്ടുവരുന്നത് ഒഴിവാക്കുക, മാലിന്യം കൊണ്ടുവരുന്നതു പരിശോധിക്കാൻ സമരസമിതിക്കാരെ ഉൾപ്പെടുത്തി മോണിറ്ററിങ് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് റോഡ് ഉപരോധം നടത്തുന്നത്. പുഷ്പാകരൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ.മുജീബ് അധ്യക്ഷത വഹിച്ചു.സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ, തമ്പി പറകണ്ടത്തിൽ, അനിൽ അണ്ടോണ, ഷീജ ബാബു, ഷംസിദ ഷാഫി, ഇമ്പിച്ചി മോയി, ഷാനു കരിമ്പാലകുന്ന് സംസാരിച്ചു