LATEST

6/recent/ticker-posts

കന്യാസ്ത്രീകളുടെ ജാമ്യത്തിന് ബിജെപി സംസ്ഥാന പ്രസിഡന്റിന് നന്ദി പറയാൻ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍

ഛത്തീസ്ഗഡ് വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കള്‍.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച്‌ പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദല്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുർഗ്ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നേരത്തെ നാരായണ്‍പൂർ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.