Sunday, July 27, 2025

മൂര്‍ഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയില്‍

ബിഹാറില്‍ വീടുനു സമീപം കളിച്ചുകൊണ്ടിരിക്കുന്ന ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്നു. വെസ്റ്റ് ചമ്ബാരൻ ജില്ലയിലെ ബെട്ടിയയിലാണ് വിചിത്രമായ സംഭവം നടന്നത്.പാമ്ബിനെ കടിച്ചതിനു പിന്നാലെ ബോധരഹിതനായ കുട്ടിയെ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച്, മജൗലിയ ബ്ലോക്കിനു കീഴിലുള്ള മൊഹച്ചി ബങ്കത്വ ഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ പാമ്ബിനെ കുട്ടി കടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

കുട്ടി തന്റെ കളിപ്പാട്ടം കൊണ്ട് പാമ്ബിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു എന്നാണ് വിവരം. മുത്തശ്ശിയാണ് കുട്ടിയുടെ സമീപത്തായി പാമ്ബിനെ കണ്ടത്. ഓടി അടുത്തേക്ക് വരുന്നതിനിടെ കുട്ടി പാമ്ബിനെ കടിക്കുകയും പാമ്ബ് ചാവുകയുമായിരുന്നു. പാമ്ബ് ചത്തതിനു പിന്നാലെ കുട്ടി ബോധരഹിതനായി.

ഉടൻ തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുട്ടിയെ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണെന്നും, എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ വിഷബാധയ്ക്കുള്ള ചികിത്സ ആരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ദുവാകാന്ത് മിശ്ര പറഞ്ഞു.

No comments:

Post a Comment

മൂര്‍ഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയില്‍

ബിഹാറില്‍ വീടുനു സമീപം കളിച്ചുകൊണ്ടിരിക്കുന്ന ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്നു. വെസ്റ്റ് ചമ്ബാരൻ ജില്ലയിലെ ബെട്ടിയയിലാണ് വിചിത്രമ...