Saturday, July 26, 2025

വിദ്യാർത്ഥി സംഘർഷത്തിൽ പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിമൊഴി :പുതുപ്പാടി യിൽ ഹോട്ടലും കാറും അടിച്ചുതകര്‍ത്തു,

പുതുപ്പാടി:വിദ്യാർത്ഥി  സംഘർഷത്തിൽ പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിമൊഴി  നൽകി എന്നാരോപിച്ച് പുതുപ്പാടി യിൽ ഹോട്ടലും കാറും അടിച്ചുതകര്‍ത്തു, 
വെസ്റ്റ് കൈതപ്പൊയില്‍ ചെമ്രപറ്റയിലാണ് അക്രമിസംഘം ഹോട്ടലും കാറും അടിച്ച്‌ തകർത്തത്. ചൊമ്രപറ്റയിലെ ഗ്രാൻ്റ് ഫാമിലി ഹോട്ടലില്‍ എത്തിയ 12 ഓളം പേർ ചേർന്ന് ഹോട്ടലിൻ്റെ കെട്ടിടത്തിന്റെ ചില്ലുകളും ഫ്രിഡ്ജ്, പാത്രങ്ങള്‍ എന്നിവയും അടിച്ചു തകർത്തു.ഭക്ഷണങ്ൾ വലിച്ചെറിഞ്ഞു.

പരാതി നല്‍കാനായി ഹോട്ടല്‍ ഉടമയും മകനും താമരശ്ശേരിയില്‍ എത്തിയപ്പോള്‍ റോഡരികിലെ നിർത്തിയ കാറിൻ്റെ പിൻഭാഗത്തെയും, ഒരു  വശത്തേയും ഗ്ലാസും അക്രമി സംഘത്തില്‍പ്പെട്ട രണ്ടു പേർതകർത്തു. കാറിൽ ഇരിക്കുകയായിരുന്നു ഷംനാദിനെ ആക്രമിച്ചതോടെ ഇറങ്ങി ഓടി പോലീസിൽ അഭയം തേടുകയായിരുന്നു.കാർ തകർക്കുന്ന സംഭവംഅറിഞ്ഞ് കച്ചവടക്കാരും നാട്ടുകാരും എത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപെട്ടു.ഹോട്ടല്‍ ഉടമയേയും ഭാര്യയേയും മകനെയും മർദ്ദിച്ചതായും പരാതിയുണ്ട്.

പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘർഷത്തില്‍ എസ്.എഫ്.ഐപ്രവർത്തകർക്കെതിരെ ഹോട്ടല്‍ ഉടമ സാക്ഷിമൊഴി നല്‍കിയതായി ആരോപിച്ചിരുന്നു. ഇതാണ് ആക്രമത്തിന് കാരണമെന്ന് ഹോട്ടല്‍ ഉടമ അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദു റഹ്മാൻ്റെ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിസംഘത്തില്‍പ്പെട്ട ചിലർ മുമ്പും കടയില്‍ പ്രശ്നമുണ്ടാക്കുകയും റൈഹാനത്തുനാട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.

No comments:

Post a Comment

മൂര്‍ഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയില്‍

ബിഹാറില്‍ വീടുനു സമീപം കളിച്ചുകൊണ്ടിരിക്കുന്ന ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്നു. വെസ്റ്റ് ചമ്ബാരൻ ജില്ലയിലെ ബെട്ടിയയിലാണ് വിചിത്രമ...