Tuesday, July 15, 2025

നാട്ടിലേക്കുളള യാത്ര യിൽ വിമാനത്തില്‍ കുഴഞ്ഞുവീണ പുത്തനത്താണി സ്വദേശി മരിച്ചു

ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്‌സല്‍ (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തില്‍ വെച്ചാണ് അഫ്‌സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്‌സല്‍ ബഹ്‌റൈനിലെത്തിയത്.

No comments:

Post a Comment

വെള്ളം തെറുപ്പിച്ചു;കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കൊടുവള്ളി: കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് സംഭവം. കൊമേഴ്‌സ് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ വിദ്യാർ...