ന്യൂഡൽഹി : ഏഴ് വയസ്സിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏഴ് വയസ്സ് തികഞ്ഞെങ്കിലും ഇതുവരെ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത കുട്ടികളാണ് നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കേണ്ടത്. 7 വയസ്സിന് ശേഷവും നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയായില്ലെങ്കിൽ, നിലവിലുള്ള ആധാർ നമ്പർ നിർജ്ജീവമായേക്കാം.
എം.ബി.യു (നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ്) പൂർത്തിയാക്കുന്നതിനായി കുട്ടികളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളിലേക്ക് യു.ഐ.ഡി.എ.ഐ എസ്. എം. എസ് അയക്കാൻ തുടങ്ങിയിട്ടുണ്ട്.
'ബയോമെട്രിക് ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിന് കുട്ടികളുടെ എം.ബി.യു സമയബന്ധിതമായി പൂർത്തിയാക്കണം. ഏഴ് വയസിന് ശേഷവും പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ആധാർ നിർജീവമാകുന്നതാണ്' യു. ഐ.ഡി.എ.ഐ പ്രസതാവനയിൽ പറഞ്ഞു.
No comments:
Post a Comment