Tuesday, July 8, 2025

വ്യാജപ്രചാരണം; യുക്തിവാദി പ്രചാരകനെതിരെ പരാതി നല്‍കി നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: വർഗീയ ഉള്ളടക്കമുള്ള വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച്‌ യുക്തിവാദി പ്രചാരകന്‍ റിജുവിനെതിെര സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിനല്‍കി.


റിജു കാലിക്കറ്റ് എന്ന പ്രൊഫൈലില്‍ നിന്നാണ് നാസർ ഫൈസിക്കെതിരെ വ്യാജപ്രചാരണത്തിന് തുടക്കമിട്ടത്. "ഇസ്‌ലാമികമായി വേഷം ധരിക്കാത്ത സ്ത്രീകള്‍ വേശ്യകള്‍, കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ അപമാനിച്ച്‌ നാസർ ഫൈസി കൂടത്തായി" എന്നെഴുതി നാസർഫൈസിയുടെ ഫോട്ടോയും വെച്ച്‌ പോസ്റ്റർ തയാറാക്കിയാണ് വ്യാജപ്രചാരണം നടത്തിയത്.

റിജു കാലിക്കറ്റ് പിന്നീട് പോസ്റ്റർ പിന്‍വലിച്ചെങ്കിലും ഇപ്പോഴും അത് സ്ക്രീന്‍ഷോട്ടാക്കി പലരും പ്രചരിപ്പിക്കുന്നു. ഇത് സാമുദായിക സ്പർധയുണ്ടാക്കാനും തന്നെയും കുടുംബത്തെയും അവഹേളിക്കാനും സംഘടനയുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാനുമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.

റിജുവിനെതിരെ മതിയായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പോസ്റ്ററിന്റെ സ്ക്രീന്‍ഷോട്ടും പ്രൊഫൈലിന്റെ വിലാസവും ഫോണ്‍ നമ്ബരും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്

No comments:

Post a Comment

വിമാനത്തിന് സമീപ ത്തെത്തിയ യുവാവിനെ എഞ്ചിന്‍ വലിച്ചെടുത്തു; ദാരുണാന്ത്യം

:ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. വിമാനം പുറപ്പെടാന്‍ നി...